ന്യൂഡൽഹി: ചൈനയുടെ അപ്രമാദിത്വം അവസാനിപ്പിക്കാൻ ഇന്ത്യയുടെ കരുത്തുറ്റ വാണിജ്യ വ്യാപാര പദ്ധതിക്ക് ക്യാബിനറ്റ് രൂപം നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വ ത്തിലാണ് ക്യാബിനറ്റ് യോഗം കൂടിയത്. ആഗോള തലത്തിൽ ഇന്ത്യയുടെ വ്യാപാര ഇടപെടലിനാണ് ക്യാബിനറ്റ് അംഗീകാരം നൽകിയത്. ലോകത്തെമ്പാടും ചൈന വിരിച്ചിരിക്കുന്ന വ്യാപാര കുരുക്കിൽ നിന്ന് രാജ്യങ്ങളെ രക്ഷിച്ചെടുക്കാൻ ഇന്ത്യ മുന്നിട്ടിറങ്ങുന്നതിന്റെ ആദ്യഘട്ടമാണ് ലിത്വാനിയയ്ക്കായി നടത്തുന്നത്.
ലിത്വാനിയയ്ക്കുമേൽ ചൈന അടിച്ചേൽപ്പിച്ചിരിക്കുന്ന വ്യാപാര ഉപരോധത്തെ മറികടക്കാൻ ഇന്ത്യ സഹായം നൽകും. വൺചൈന എന്ന പദ്ധതിക്ക് കീഴിൽ നിൽക്കാനാകില്ലെന്ന് ലിത്വാനിയ അറിയിച്ചതോടെയാണ് ചൈന ഉപരോധം ഏർപ്പെടുത്തിയത്. ബാൾടിക് രാജ്യങ്ങളെ തങ്ങളുടെ വാണിജ്യ-വ്യാപാര വലയിൽ കുരുക്കിയുള്ള ചൈനയുടെ തന്ത്രങ്ങളെ ഘട്ടംഘട്ടമായി തകർക്കാനാണ് ഇന്ത്യ നീങ്ങുന്നത്.
ആദ്യഘട്ടമെന്ന നിലയിൽ ലിത്വാനിയയുമായി ഇന്ത്യയുടെ വാണിജ്യ-വ്യാപാര കരാർ ഉടൻ നിലവിൽ വരും. ലിത്വാനിയയുടെ ആവശ്യമാണ് ഇന്ത്യ അംഗീകരിച്ചത്. ഇന്ത്യ ലിത്വാനിയുടെ വാണിജ്യപരമായ എല്ലാ കാര്യങ്ങളിലും സഹായിക്കും. പകരമായി ലിത്വാനിയയിലെ ഇന്ത്യൻ വംശജരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മുൻഗണന നൽകണമെന്നാണ് വ്യവസ്ഥ. ഇന്ത്യൻ എംബസിയുടെ സജീവമായ പ്രവർത്തനം ബാൾട്ടിക് രാജ്യങ്ങളുടെ വാണിജ്യ-വ്യാപാര വികസനത്തിന് ചുക്കാൻ പിടിക്കണമെന്നും ക്യാബിനറ്റ് തീരുമാനിച്ചു.
Comments