ന്യൂഡൽഹി: കേന്ദ്ര ഗതാഗത വകുപ്പു മന്ത്രി നിതിൻ ഗഡ്കരിയെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. റെയ്സിന ഡയലോഗ് 2022 ഉച്ചകോടിക്ക് മുൻപായി നടത്തിയ കൂടിക്കാഴ്ചയെ പുകഴ്ത്തിയാണ് ശശി തരൂർ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിതിൻ ഗഡ്കരിയ്ക്കും ഷെറിൻ ഭാനുമൊപ്പമുള്ള ഒരു ചിത്രവും തരൂർ ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.
കൂടിക്കാഴ്ച താൻ ഏറെ ആസ്വദിച്ചുവെന്നും, ഗ്രീൻ എനർജിയെക്കുറിച്ച് ഇത്ര അറിവുള്ള മറ്റൊരു മന്ത്രി ഉണ്ടാകില്ലെന്നും തരൂർ പറയുന്നു. ‘ റെയ്സിനഡയലോഗ് 2022ലെ ചർച്ചകൾക്ക് മുൻപ് നിതിൻ ഗഡ്കരിയുമായും ഷെറിൻ ഭാനുമായും നടത്തിയ കൂടിക്കാഴ്ച ഏറെ ആസ്വദിച്ചു. ഗ്രീൻ എനർജിയെക്കുറിച്ച് ഇത്രയേറെ അറിവുള്ളതും, അറിവ് തേടിക്കൊണ്ടിരിക്കുന്നതുമായ ഒരു മന്ത്രി ഉണ്ടാകില്ല. അദ്ദേഹം പറയുന്നത് കേട്ടിരിക്കുന്നത് തന്നെ വളരെ രസകരമായ കാര്യമാണെന്നും’ തരൂർ ട്വിറ്ററിൽ കുറിച്ചു.
Comments