ഇസ്ലാമാബാദ്: തങ്ങളുടെ ജീവിതം തകർക്കുന്ന രണ്ട് ഭരണകൂടത്തിനെതിരെ ബലൂചികൾ ചാവേറുകളായി പൊട്ടിത്തെറിക്കാൻ തയ്യാറെടുക്കുന്നതിൽ അമ്പരന്ന് പാകിസ്താനും ചൈനയും. കറാച്ചിയിലെ ചൈനീസ് സ്ഥാപനത്തിന് സമീപമുണ്ടായ ചാവേർ ആക്രമണ ത്തിൽ പൊട്ടിത്തെറിച്ച ഷാരീ ബലോച്ഹാസിന് യാതൊരു ഭീകര പശ്ചാത്തലവുമി ല്ലെന്നതാണ് പാകിസ്താനെ അസ്വസ്ഥമാക്കുന്നത്. ഷാരിയുടെ ഭർത്താവിന്റെ പ്രസ്താവനയും ബലൂച് ജനതയ്‌ക്ക് ആത്മവിശ്വാസം പകർന്നിരിക്കുകയാണ്.
ദന്ത ഡോക്ടറായ ഭർത്താവും കോളേജ് അദ്ധ്യാപകനായ അച്ഛന്റേയും മകളും എം.എസ്.സി സുവോളജി പാസ്സായ ഷാരിയുടെ പോരാട്ടവീര്യം വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിൽ നിന്ന് മാത്രമാണ്. ഒരിക്കലും ഒരു ആക്രമണ ശൈലിയിലുള്ള ഒരു സംഘടനാ പ്രവർത്തന ത്തിന്റേയും ഭാഗമല്ലാതിരുന്ന ഷാരിയുടെ തീരുമാനം ബലൂചിലെ ജനങ്ങളുടെ മനസ്സ് ശക്തമായി മാറുന്നതിന്റെ തെളിവാണെന്നാണ് കണ്ടെത്തൽ.
Bashir Ahmad Gwakh on Twitter: “#ShariBalochhas had two kids (8 & 5 years old). Her husband, Habitan Bashir Baloch, is a dentist & her father was a lecturer. Her husband tweeted from an unknown location that he is proud of what she did. https://t.co/XxDLMWrLlo” / Twitter
ബലൂചിസ്ഥാൻ മേഖലയെ തീർത്തും അവഗണിച്ചിരിക്കുകയാണ് പാകിസ്താൻ. പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യുന്ന പാക്‌നയങ്ങൾക്കെതിരെ നിരന്തര പോരാട്ടത്തിലാണ് ബലൂച് ജനത. ചൈനയ്‌ക്ക് ഭൂവിഭാഗം തീറെഴുതിക്കൊടുത്തുള്ള നിർമ്മാണ പ്രവർത്തനവും ഖനനവും സാധാരണ ജനജീവിതം ദുസ്സഹമാക്കുകയാണ്. കൃഷി നശിച്ചും കുടിവെള്ളം മലിനമാക്ക പ്പെട്ടും ബൂലച് മേഖല വിഷമത്തിലാണ്.
ഇതിനിടെ ഇന്ത്യയുടെ നയങ്ങളോട് പലപ്പോഴും അനുഭാവം പ്രകടിപ്പിക്കുന്ന ജനതയോട് പകയോടെയാണ് ഇമ്രാന്റഖാന്റെ നയങ്ങൾ ഇതുവരെ തുടർന്നത്. മുൻ ഭരണകൂടത്തിന്റെ എല്ലാ നയങ്ങളും ജനങ്ങളെ തള്ളുകയായിരുന്നു. തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ തനിക്കനു കൂല ജയം സ്വന്തമാക്കാൻ പ്രതികാര നടപടികളാണ് ഇമ്രാൻ സ്വീകരിച്ചത്. പ്രവിശ്യയിൽ സൈന്യത്തിനേയും ഭീകരരേയും ഇമ്രാൻഖാൻ നിയോഗിച്ചു. സ്ത്രീകളും കുട്ടികളും നിരന്തരം ഉപദ്രവിക്കപ്പെട്ടതും ബലൂച് ജനതയുടെ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്.
മേഖലയിൽ ചൈനയുടെ ഒരു ഇടപെടലും നടത്താൻ അനുവദിക്കില്ലെന്നതിന്റെ ഏറ്റവും ഒടുവിലത്തെ പ്രതിഷേധമാണ് ചാവേർ ആക്രമണത്തിലൂടെ കറാച്ചിലെത്തി ഷാരിയിലൂടെ ബലൂച് ജനത നൽകുന്നത്. ഇനിയും ചാവേറുകൾ സ്‌ഫോടനം നടത്തുമെന്നത് പാക് ഭരണകൂടത്തിനും ചൈനയ്‌ക്കും വൻ വെല്ലുവിളിയാണ് ഉണ്ടാക്കുക.
Comments