തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേ പ്രശംസിച്ച് നിരവധി വാർത്തകൾ പുറത്തുവരുന്നുണ്ട്. വെറും ഒരു ട്വീറ്റിനെ തുടർന്ന് വിദ്യാർത്ഥിയെ കൃത്യ സമയത്തിൽ പരീക്ഷാ ഹാളിൽ എത്തിച്ച സംഭവവും ആഹാരമെത്തിച്ച സംഭവും ട്രെയിൻ യാത്രികർക്ക് അത്ര പെട്ടെന്ന് മറക്കാനാകില്ല. അത്തരത്തിൽ ഇന്ത്യൻ റെയിൽവേയുടെ ഭാഗത്ത് നിന്നുമുണ്ടായ ഒരു അനുഭവം പങ്കുവെച്ചെത്തിയിരിക്കുകയാണ് കുമ്പള സ്വദേശിയായ മുഹമ്മദ് നിസാർ.
എറണാകുളം മഡ്ഗാവ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ സഞ്ചരിച്ചപ്പോഴുണ്ടായ അനുഭവമാണ് മുഹമ്മദ് പങ്കുവെച്ചത്. വളരെ വൃത്തിയുള്ള കോച്ചിലായിരുന്നു താൻ കയറിയതെന്നും എന്നാൽ കോഴിക്കോട് കഴഞ്ഞപ്പോൾ എന്തോ ദുർഗന്ധം ചുറ്റുമുണ്ടായെന്നും മുഹമ്മദ് നിസാർ പറയുന്നു. ഉടനെ തന്നെ റെയിൽവേയെ ടാഗ് ചെയ്ത് പിഎൻആർ നമ്പർവെച്ച്് ട്വീറ്റ് ചെയ്യുകയായിരുന്നു.
അൽപ്പ സമയത്തിനകം പാലക്കാട് റെയിൽവേ റൂമിലെ കൺട്രോൾ റൂമിൽ നിന്നും ഫോൺ കോൾ വന്നു. പരാതി ലഭിച്ചിട്ടുണ്ടെന്നും കണ്ണൂരിൽ നിന്ന് ആള് കയറി പരാതി പരിഹരിക്കുമെന്നുമാണ് സ്റ്റേഷൻ അധികൃതർ അറിയിച്ചത്. കണ്ണൂരിൽ എത്തിയപ്പോൾ തന്നെ രണ്ട് പേർ ക്ലീനിംഗ് സാധനങ്ങളുമായി കയറിവന്ന് ഫ്ളോർ ക്ലീനർ ഉപയോഗിച്ച് തുടച്ചുവെന്നും ദുർഗന്ധം മാറ്റാനാവശ്യമായ നടപടി സ്വീകരിച്ച് പ്രശ്നം പരിഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സംഭവം വിശദീകരിച്ച് മുഹമ്മദ് നിസാർ എത്തിയത്.
Comments