ദുബായ്:യുഎഇയുടെ വൺ ബില്യൺ മീൽസ് പദ്ധതിയുടെ ഭാഗമായി 400 ദശലക്ഷം പേർക്കുള്ള ഭക്ഷണം എത്തിക്കുന്നത് ഏറ്റെടുത്ത് ദുബായ് ഭരണാധികാരി. 26 ദിവസം കൊണ്ടാണ് പദ്ധതിയിലേക്കുള്ള വിഭവ സമാഹരണം ലക്ഷ്യം കണ്ടത്. പദ്ധതിയിലൂടെ നിരാംലംബരായ നിരവധിപേർക്ക് സഹായം എത്തിക്കാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു.
യു.എ.ഇ പ്രഖ്യാപിച്ച വൺ ബില്യൺ മീൽസ് പദ്ധതി ലക്ഷ്യം നേടിയതായി അധികൃതർ അറിയിച്ചു. ശതകോടി മനുഷ്യർക്ക് ഭക്ഷണം നൽകാനുള്ള പദ്ധതിയിലേക്കുള്ള ധനസമാഹരണം ലക്ഷ്യം കൈവരിച്ചതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമാണ് പ്രഖ്യാപിച്ചത്.
600 ദശലക്ഷം പേർക്ക് ഭക്ഷണമെത്തിക്കാനുള്ള തുക വിവിധ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നുമായി സമാഹരിച്ചു. ബാക്കി 400 ദശലക്ഷം പേർക്കുള്ള ഭക്ഷണം വ്യക്തിപരമായി താൻ ഏറ്റെടുക്കുന്നതായി ശൈഖ് മുഹമ്മദ് അറിയിച്ചു. 26 ദിവസം കൊണ്ടാണ് പദ്ധതിയിലേക്കുള്ള വിഭവ സമാഹരണം ലക്ഷ്യം കണ്ടത്.
320000 വ്യക്തികൾ പദ്ധതിയിലേക്ക് സംഭാവന നൽകിയിരുന്നു. 50 രാജ്യങ്ങളിലെ ശതകോടി ജനങ്ങൾക്ക് ഭക്ഷണമെത്തിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്ക് റമദാൻ ഒന്നിനാണ് തുടക്കം കുറിച്ചത്. 13 രാജ്യങ്ങളിൽ ഭക്ഷണവിതരണം പുരോഗമിക്കുകയാണ്.
Comments