ചെന്നൈ : യൂട്യൂബിലൂടെ നടരാജ നൃത്തത്തെ അപമാനിച്ച് തമിഴ്നാട് സ്വദേശിയായ യൂട്യൂബർ. ഹിന്ദു വിരുദ്ധ ഉള്ളടക്കങ്ങൾ അടങ്ങിയ യൂടൂ ബ്രൂട്ടസ് എന്ന യൂട്യൂബ് ചാനലിലാണ് നടരാജ നൃത്തത്തെ അപമാനിച്ചുകൊണ്ടുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടത് . സംഭവത്തിൽ വീഡിയോ അവതരിപ്പിച്ച മൈനർ എന്ന് അറിയപ്പെടുന്ന യുവാവിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു വിശ്വാസികൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് യൂട്യൂബിൽ നടരാജ നൃത്തത്തെ അപമാനിച്ചുകൊണ്ടുള്ള ഉള്ളടക്കം പ്രത്യക്ഷപ്പെട്ടത്. നടരാജൻ ഒറ്റക്കാലിൽ നിൽക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ എന്ന തലക്കെട്ടോയാണ് വീഡിയോ യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്. തുടർന്ന് പരമശിവനെ അപമാനിക്കുകയായിരുന്നു. അശ്ലീല പരാമർശങ്ങളാണ് ഇയാൾ പ്രധാനമായും നടത്തിയത്.
ഹിന്ദു ദൈവങ്ങളെ അപമാനിച്ചുകൊണ്ടുള്ള യൂട്യൂബ് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ ഇയാൾക്കെതിരെ ഹിന്ദു വിശ്വാസികൾ രംഗത്തുവരികയായിരുന്നു. നേരത്തെയും ഇയാൾ സമാന രീതിയിൽ ഹിന്ദു ദൈവങ്ങളെ അപമാനിച്ചുകൊണ്ടുള്ള വീഡിയോകൾ പങ്കുവെച്ചിട്ടുണ്ടെന്ന് ഹിന്ദു വിശ്വാസികൾ പറയുന്നു.
Comments