ദുബായ്: ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച് ദുബായിൽ ഏഴ് ദിവസം സൗജന്യ പാർക്കിംഗ് അനുവദിക്കും. ഏപ്രിൽ 30 മുതൽ മെയ് 6 വരെയാണ് സൗജന്യം. മൾട്ടി സ്റ്റോർ പാർക്കിംഗ് സംവിധാനങ്ങളിൽ ഒഴികെ എല്ലായിടത്തും ഏപ്രിൽ 30 മുതൽ മേയ് ആറുവരെയാണ് സൗജന്യം ലഭിക്കുകയെന്ന് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
മേയ് ഏഴുമുതൽ വീണ്ടും പാർക്കിംഗ് ഫീസ് ഈടാക്കി തുടങ്ങും. ആർ.ടി.എയുടെ കീഴിലെ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങൾ, പണമടച്ചുള്ള പാർക്കിംഗ് സോണുകൾ, പബ്ലിക് ബസുകൾ, ദുബായ് മെട്രോ, ട്രാം, മറൈൻ ട്രാൻസിറ്റ് മാർഗങ്ങൾ, സേവന കേന്ദ്രങ്ങൾ എന്നിവയുടെ പുതുക്കിയ പ്രവൃത്തി സമയവും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments