ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് അമേരിക്കൻ ബാസ്ക്കറ്റ് ബോൾ താരം ഡൈ്വറ്റ് ഹോവാർഡ്. പുണ്യനഗരമായി വാരാണസി നവീകരിച്ചതിനാണ് അദ്ദേഹം പ്രധാനമന്ത്രിയെ അഭിനന്ദിച്ചത്. വാരാണസി സന്ദർശനത്തിന് പിന്നാലെയാണ് ഡൈ്വറ്റിന്റെ പ്രതികരണം. ആത്മീയ യാത്രയ്ക്കായാണ് അദ്ദേഹം ഉത്തർപ്രദേശിലെത്തിയത്. ‘വിശുദ്ധ നഗരത്തിന്റെ മാന്ത്രിക നവീകരണം’ എന്നാണ് വാരാണസിയുടെ നവീകരണത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.
ലോകപ്രശ്സ്ത ബാസ്കറ്റ് ബോൾ താരവും നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ(എൻബിഎ) ചാമ്പ്യനുമാണ് ഡൈ്വറ്റ് ഹോവാർഡ്. വാരാണസി സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് ഡൈ്വറ്റ് ഉത്തർപ്രദേശിലെത്തിയത്. ഗംഗാ ആരതിയ്ക്ക് അടക്കം സാക്ഷ്യം വഹിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. യാത്രയ്ക്ക് ശേഷം പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം പ്രധാനമന്ത്രിയേയും പ്രശംസിച്ചത്. മനോഹരമായ ആത്മീയ യാത്രയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘വാരാണസിയിലേക്കുള്ള എന്റെ ആത്മീയ യാത്രയ്ക്ക് ശേഷം എന്നിൽ സമാധാനവും ശാന്തതയും അനുഭവപ്പെടുന്നു. ഈ ഒരു യാത്ര ആത്മാവിനെ പുനരുജ്ജീവിപ്പിച്ചു. വിശുദ്ധ നഗരത്തിന്റെ പുനരുജ്ജീവനത്തിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അഭിനന്ദനങ്ങൾ. ലോകത്തിലെ പല പ്രമുഖരും വാരാണാസിയിലേക്ക് ആകർഷിക്കപ്പെടുകയാണ്. ഇവിടെ എനിക്ക് എന്നെ തന്നെ കണ്ടെത്താനായി. എനിക്കുറപ്പുണ്ട് ഈ പുണ്യ നഗരത്തിന്റെ പുനർജന്മം കൂടുതൽ പേർക്ക് പ്രചോദനമാകും’ ഡൈ്വറ്റ് കുറിച്ചു.
നാഷണൽ ബാസ്കറ്റ് ബോൾ അസോസിയേഷന്റെ മികച്ച കളിക്കാരിൽ ഒരാളാണ് ഡൈ്വറ്റ് ഹോവാർഡ്. ശുചിത്വം, നവീകരണം, ആത്മനിർഭർ ഭാരത് എന്നിവയിൽ പ്രതിജ്ഞാബദ്ധരാകാൻ ആവശ്യപ്പെട്ട് ഡിസംബർ 13നാണ് കാശി ഇടനാഴി അടക്കമുള്ള വാരാണസിയുടെ മുഖഛായ മാറ്റിമറിക്കുന്ന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് രാജ്യത്തിന് സമർപ്പിച്ചത്.
Comments