സലാല: കോഴിക്കോട് സ്വദേശിയെ സലാലയിലെ പള്ളിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി മൊയ്തീൻ ആണ് മരിച്ചത്.
സലാല സാദയിലെ ഖദീജ മസ്ജിദിൽ വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. ആരാണ് വെടി വെച്ചതെന്ന് വ്യക്തമല്ല. മ്യതദേഹത്തിന് സമീപത്ത് നിന്ന് ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments