ന്യൂഡൽഹി : മുസ്ലീങ്ങളോട് കളം വിടരുതെന്നും , പോരാട്ടം തുടരണമെന്നും ആഹ്വാനം ചെയ്ത് എഐഎംഐഎം തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി . എഐഎംഐഎമ്മിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് വൈറലായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 1 മണിക്കൂർ 40 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ അസദുദ്ദീൻ ഒവൈസി മുസ്ലീങ്ങളോട് ഭരണകൂടത്തെ ഭയപ്പെടാതെ പോരാടാൻ ആഹ്വാനം ചെയ്യുന്നത് കേൾക്കാം.
‘ ഈ സ്വേച്ഛാധിപത്യത്തെ ഞങ്ങൾ ഭയപ്പെടില്ല, നിങ്ങളുടെ ശക്തിയെ ഭയപ്പെടില്ല, ക്ഷമയോടെ പോരാടും, കളം വിട്ടുപോകില്ല, ‘ ഒവൈസി പറയുമ്പോൾ ‘ഇൻഷാ അല്ലാഹ്’, ‘അള്ളാഹു-അക്ബർ’ എന്നീ മുദ്രാവാക്യങ്ങളും ഉയരുന്നത് കേൾക്കാം .
ഖാർഗോണിൽ മുസ്ലീങ്ങളുടെ വീടുകൾ നശിപ്പിക്കപ്പെട്ടു, ജഹാംഗീർപുരിയിൽ അവർക്കെതിരെ അക്രമം നടന്നു . ധൈര്യം കൈവിടരുത് എന്നാണ് ഞാൻ പറയുന്നത്. എനിക്ക് മരണത്തെ ഭയമില്ല. നിങ്ങളുടെ ഭരണത്തെ ഞങ്ങൾ ഭയപ്പെടാൻ പോകുന്നില്ല. രാജ്യത്ത് ഒരു സമുദായം ആക്രമിക്കപ്പെടുകയാണെന്നും ഒവൈസി ആരോപിച്ചു.
ഞങ്ങൾ അള്ളാഹുവിന്റെ പാത പിന്തുടരുന്നവരാണ്, ധൈര്യശാലികളാണ്. മുസ്ലീം സമൂഹത്തിന് വിശ്വാസത്തിന്റെ സമ്പത്ത് മാത്രമേ ഉള്ളൂ, അതിനാൽ അള്ളാഹു മാത്രമേ അവർക്ക് വഴി തുറക്കൂ. ആരും നിരുത്സാഹപ്പെടേണ്ടതില്ല, ഉയർച്ച താഴ്ചകൾ ഉണ്ടാകും, എന്നാൽ എല്ലാ വെല്ലുവിളികളും നേരിടും.- ഇത്തരത്തിലാണ് ഒവൈസിയുടെ പ്രസംഗം.
Comments