ശ്രീനഗർ : വിനേദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് നേരെ ശ്രീനഗറിൽ തെരുവ് നായ ആക്രമണം. 39 പേർക്ക് കടിയേറ്റു. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് തെരുവ് നായ്ക്കൾ ആളുകളെ ആക്രമിച്ചത്.
ശ്രീനഗറിലെ ദാൽ തടാകത്തിന് സമീപമായിരുന്നു സംഭവം. വൈകീട്ട് തടാകം കാണാൻ നിരവധി വിനോദ സഞ്ചാരികളാണ് എത്തിയത്. ഇതിനിടെ തെരുവ് നായ്ക്കൾ ആക്രമിക്കുകയായിരുന്നു. 17 വിനോദ സഞ്ചാരികൾക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇതിന് ശേഷം നാട്ടുകാർക്ക് നേരെയും ആക്രമണം ഉണ്ടായി. 22 പ്രദേശവാസികൾക്കാണ് സംഭവത്തിൽ പരിക്കേറ്റത്. ഇവരെല്ലാവരും ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയിൽ ചികിത്സയിലാണ്.
അടുത്തിടെയായി പ്രദേശത്ത് രൂക്ഷമായ തെരുവ് നായ ശല്യമാണ് അനുഭവപ്പെടുന്നതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Comments