എറണാകുളം: വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് പിസി ജോർജ്ജിനെ കസ്റ്റഡിയിലെടുത്ത പോലീസിനെ വിമർശിച്ച് സംവിധായകൻ രാമസിംഹൻ. പിസി ജോർജ്ജിനെ അകത്തിനാകുമായിരിക്കും, എന്നാൽ അദ്ദേഹം പറഞ്ഞ വാക്കുകകൾ സ്വതന്ത്രമായി പുറത്തുണ്ടാകുമെന്ന് രാമസിംഹൻ പറഞ്ഞു. തീവ്രവാദികളെ തൃപ്ത്തിപ്പെടുത്താൻ എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെയാണ് ഈരാറ്റുപേട്ടയിലെത്തി പിസി ജോർജ്ജിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കേരളം അൻപത് വർഷങ്ങൾക്ക് ശേഷം ഇസ്ലാമിക സംസ്ഥാനമാക്കി മാറ്റുമെന്ന തീവ്രവാദികളുടെ ശബ്ദം ഇന്നും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അവർക്കെതിരെ ചെറുവിരൽ അനക്കാൻ പോലും കേരളത്തിലെ ഇടത്-വലതുപക്ഷ സർക്കാരിനായിട്ടില്ല. ഹിന്ദുക്കൾക്കെതിരെ സംസാരിച്ചപ്പോൾ മൗനം പാലിച്ച സർക്കാർ സത്യം വിളിച്ചു പറഞ്ഞപ്പോൾ പിസി ജോർജ്ജിനെ ആക്രമിക്കുന്നതാണ് കാണുന്നത്. ഇതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും രാമസിംഹൻ ജനം ടിവിയോട് പറഞ്ഞു.
രാജ്യത്തിനെതിരെ മോശമായി സംസാരിച്ചപ്പോൾ ഒരു നടപടിയുമെടുക്കാൻ സർക്കാരിനായിട്ടില്ല. നാളെ ഹിന്ദു സംസ്‌കാരത്തിന് വേണ്ടി നിലനിൽക്കുന്നവർക്കെല്ലാം ഇതായിരിക്കും സ്ഥിതി. ഹിന്ദു സംസ്‌കാരത്തെ ഇല്ലാതാക്കാനായി എന്തും ചെയ്യാമെന്ന നിലപാടാണ്. ഹൈന്ദവ കൂട്ടായ്മയിലാണ് അദ്ദേഹം സംസാരിച്ചത്. ഒരുവിഭാഗത്തെ തൃപ്തിപ്പെടുത്താനുള്ള നീക്കമാണിത്. ഇതിനെതിരെ ഹിന്ദുക്കൾ ഒരുമിച്ച് പ്രതിഷേധിക്കണമെന്നും രാമസിംഹൻ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് പിസി ജോർജ്ജിനെ പോലീസ് എത്തി കസ്റ്റഡിയിലെടുക്കുന്നത്. ഐപിസി 153 എ വകുപ്പ് പ്രകാരമാണ് പിസി ജോർജ്ജിനെതിരെ കേസെടുത്തിരിക്കുന്നത്. സ്വന്തം വാഹനത്തിലാണ് അദ്ദേഹത്തെ തിരുവനന്തപുരത്തേയ്‌ക്ക് എത്തിക്കുന്നത്. തിരുവനന്തപുരം ഫോർട്ട് പോലീസിന്റേതാണ് നടപടി. തിരുവനന്തപുരം എആർ ക്യാമ്പിലേക്കാണ് പിസിയെ കൊണ്ടുപോകുന്നത്. തിരുവനന്തപുരത്ത് എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും.
Comments