തിരുവനന്തപുരം: പിസി ജോർജ്ജിന് ഉപാധിയോടെ ജാമ്യം. സാക്ഷിയെ സ്വാധീനിക്കരുത്, വിദ്വേഷം ഉണ്ടാക്കരുത്, ആവശ്യമില്ലാതെ വിവാദങ്ങളിൽ അകപ്പെടരുത്, പോലീസ് എപ്പോൾ വിളിച്ചാലും അന്വേഷണവുമായി സഹകരിക്കണം, എന്നിങ്ങനെയുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ആനക്കാര്യങ്ങളൊന്നും മജിസ്‌ട്രേറ്റ് ചോദിച്ചില്ല. ഹിന്ദു മഹാസമ്മേളനത്തിൽ താനെന്തെല്ലാം കാര്യങ്ങൾ പറഞ്ഞോ അതിൽ ഉറച്ച് നിൽക്കുന്നുവെന്നും പിസി ജോർജ്ജ് പറഞ്ഞു.
വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആശാ കോശിയാണ്പി.സി ജോർജ്ജിന് ജാമ്യം അനുവദിച്ചത്. ‘ഇവിടുത്തെ കോൺഗ്രസും സിപിഎമ്മും ഒന്നാണ്. മുസ്ലീം തീവ്രവാദികളുടെ വോട്ട് എനിക്ക് വേണ്ട. ഇന്ത്യയെ സ്‌നേഹിക്കാത്ത തീവ്രവാദികളെ എനിക്ക് വേണ്ട. മുസ്ലീം തീവ്രവാദികൾക്ക് പിണറായി വിജയൻ നൽകിയ റംസാൻ സമ്മാനമാണ് എന്റെ അറസ്റ്റ്. യൂസഫലിയ്‌ക്കെതിരെ പറഞ്ഞത് തെറ്റായിപ്പോയി, തന്റെ പരാമർശം പിൻവലിക്കുന്നു. മനസ്സിലുണ്ടായിരുന്ന കാര്യം പറഞ്ഞപ്പോൾ മറ്റൊന്നായെന്ന് പിസി ജോർജ്ജ് പറഞ്ഞു.
ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് പിസി ജോർജ്ജിനെ പോലീസ് എത്തി കസ്റ്റഡിയിലെടുക്കുന്നത്. തിരുവനന്തപുരം ഫോർട്ട് പോലീസിന്റേതാണ് നടപടി. തിരുവനന്തപുരം എആർ ക്യാമ്പി എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ന് തന്നെ മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കും. വഞ്ചിയൂർ കോടതി പരിസരത്ത് വലിയ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പിസി ജോർജ്ജിന്റെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. കേന്ദ്ര മന്ത്രി വി.മുരളീധരൻ, കുമ്മനം രാജശേഖരൻ ബിജെപി അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, പികെ കൃഷ്ണദാസ്, സന്ദീപ് ജി വാര്യർ, സന്ദീപ് വാചസ്പതി കുടങ്ങിയ ബിജെപി നേതാക്കൾ പ്രതിഷേധിച്ച് രംഗത്തെത്തി. അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമാണെന്നും കേരളത്തിൽ ഇരട്ട നീതിയാണെന്നുമാണ് നേതാക്കൾ ആരോപിച്ചത്.
Comments