പോർട്ട് ബ്ലയർ : ഒരിക്കൽ കൂടി കൊറോണ മുക്തമായി ആൻഡമാൻ നിക്കോബാർ ദ്വീപ്. പുതിയ കേസുകൾ സ്ഥിരീകരിക്കാതിരിക്കുകയും ചികിത്സയിലുണ്ടായിരുന്ന മുഴുവൻ പേരും രോഗമുക്തമാകുകയും ചെയ്തതോടെയാണ് ദ്വീപ് കൊറോണ മുക്തമായത്. ആകെ ചികിത്സയിലുണ്ടായിരുന്ന ഒരാൾ ഇന്നലെ രോഗമുക്തി നേടി.
ആൻഡമാൻ നിക്കോബാർ ആരോഗ്യവകുപ്പ് ആണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 23 നാണ് അവസാനമായി ദ്വീപിൽ കൊറോണ കേസ് റിപ്പോർട്ട് ചെയ്തത്. ഇതിന് ശേഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഏപ്രിൽ 23 ന് രോഗം ബാധിച്ചയാൾ ഇന്നലെ രോഗമുക്തി നേടിയെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
കൊറോണ വ്യാപനത്തിന്റെ മൂന്നാം തരംഗത്തിൽ ദ്വീപിൽ 10,035 പേർക്കാണ് വൈറസ് ബാധിച്ചത്. ഇതിൽ 9906 പേരും രോഗമുക്തി നേടി. 129 പേർക്കാണ് കൊറോണയെ തുടർന്ന് ജീവൻ നഷ്ടമായത്. ഇതുവരെ 7.24 ലക്ഷം സാമ്പിളുകൾ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കി. 3.35 ലക്ഷം ആളുകളാണ് വാക്സിൻ സ്വീകരിച്ചത്.
Comments