മുംബൈ : നടൻ സെയ്ഫ് അലിഖാന്റെ സഹോദരി സോഹ അലി ഖാനെയും ഭർത്താവ് കുനാൽ ഖേമുവിനെയും ആക്ഷേപിച്ച് തീവ്ര ഇസ്ലാമിസ്റ്റുകൾ . ഹിന്ദുവായ ഭർത്താവ് കുനാൽ ഖേമുവിനൊപ്പം ഈദ് ആശംസകൾ അറിയിച്ചതാണ് മതമൗലികവാദികളെ ചൊടിപ്പിച്ചത് .
“നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സമാധാനവും സമൃദ്ധിയും നേരുന്നു, ഈദുൽ ഫിത്തർ #ഈദ്മുബാറക് ആശംസിക്കുന്നു.” ഇൻസ്റ്റാഗ്രാമിൽ കുനാൽ ഖേമുവിനും , മകൾക്കുമൊപ്പം ചിത്രം പങ്കിട്ടുകൊണ്ട് സോഹ കുറിച്ചു.
ചിത്രത്തിൽ സോഹ ബുർഖയും ഹിജാബും ധരിക്കാത്തതിനും ഈദ് ദിനത്തിൽ പോലും സോഹയെയും കുടുംബത്തെയും അധിക്ഷേപിക്കുന്നുണ്ട് .
‘ ഇവളുടെ ഭർത്താവ് മുസ്ലീമാണോ? , സോഹ അലി ഖാനെ അധിക്ഷേപിച്ചുകൊണ്ട് റഹ്മാൻ ഖാൻ എന്ന ഉപയോക്താവ് കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ് .ഇസ്ലാം വിട്ടവർ എന്തിനാണ് മുസ്ലീങ്ങളായി അഭിനയിക്കുന്നത് . അമുസ്ലിമുമായുള്ള വിവാഹം കാരണം അവൾക്ക് മുസ്ലീമാകാനുള്ള അവകാശം ഇതിനകം തന്നെ നഷ്ടപ്പെട്ടു. പിന്നെ ഞങ്ങൾക്ക് അതിൽ ഒരു പ്രശ്നവുമില്ല. പക്ഷെ എന്തിനാണ് ഇസ്ലാം മതം വിട്ടവർ ഇങ്ങനെ നാടകം കളിക്കുന്നത്?
“ഈദ് മുസ്ലീങ്ങളാണ് ആഘോഷിക്കുന്നത്, നിങ്ങൾ എന്തിനാണ് ഇത് ആഘോഷിക്കുന്നത് , എനിക്കറിയാവുന്നിടത്തോളം ഹിന്ദുക്കൾ ദീപാവലി ആഘോഷിക്കുന്നുണ്ട് എന്നും ചിലർ കുറിക്കുന്നു.
സെയ്ഫ് അലി ഖാന്റെ ഏറ്റവും ഇളയ സഹോദരിയാണ് സോഹ . 2015 ജനുവരിയിലാണ് ബോളിവുഡ് നടൻ കുനാൽ ഖേമുവിനെ വിവാഹം കഴിച്ചത് .
Comments