ന്യൂഡൽഹി ; ഹനുമാൻ ജയന്തിയുമായി ബന്ധപ്പെട്ട് ജഹാംഗീർപുരിയിൽ നടന്ന കല്ലെറിന്റെ ചിത്രം മാഗസിന് കവറില്‍ നൽകി ഐഎസ്ഐഎസ് . ഘോഷയാത്രയ്ക്കിടെ നടന്ന കലാപത്തിനിടെ നടുറോഡിൽ നിന്ന് ആളുകൾ കല്ലേറ് നടത്തുന്ന ചിത്രമാണ് ഇത്തരത്തിൽ നൽകിയത് .
ഇന്ത്യയെ മുസ്ലിം വിരുദ്ധ രാഷ്ട്രമായി ചിത്രീകരിച്ച് ഇന്ത്യൻ മുസ്ലീങ്ങളെയും യുവാക്കളെയും തീവ്രവൽക്കരിക്കാനും പ്രേരിപ്പിക്കാനുമുള്ള ഐഎസിന്റെ ശ്രമമാണിത് ..
യുവാക്കള്‍ കല്ലെറിയുന്ന ചിത്രമാണ് കവര്‍ ചിത്രമായി നല്‍കിയിരിക്കുന്നത്. ജഹാംഗീര്‍പുരി കലാപം കഴിഞ്ഞ് 11 ദിവസം പിന്നിടുമ്പോഴേക്കാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഐഎസ്ഐഎസ് മുഖപത്രത്തിന്റെ 27ാം പതിപ്പിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. നേരത്തെ, കശ്മീരിൽ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളുടെ ചിത്രങ്ങളും ഇത്തരത്തിൽ നൽകിയിരുന്നു . ഈ മാസികയ്ക്കെതിരെ നിരവധി കേസുകളും എഫ്ഐആറും രഹസ്യാന്വേഷണ ഏജൻസികൾ രജിസ്റ്റർ ചെയ്തു. 20-ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.
Comments