സ്വന്തം രാജ്യത്തിന് വേണ്ടി നിസ്വാർത്ഥം പോരാടുന്നവരാണ് സൈനികർ. അതിർത്തിയിൽ സുരക്ഷയ്ക്കായി അവർ ഉറങ്ങാതെ കാവലിരിക്കുന്നതിനാലാണ് ഓരോ പൗരന്മാരും സ്വന്തം വീട്ടിൽ സുഖമായി ഉറങ്ങുന്നത്. സൈനികരുടെ കുടുംബത്തെ സംബന്ധിച്ചടുത്തോളം അവരെ ഒരിക്കൽ കൂടി കാണാൻ കഴിയുമോ എന്ന ആശങ്ക എപ്പോഴും മനസിലുണ്ടാകും. ഇപ്പോഴിതാ സൈനികനായ അച്ഛൻ അവധിക്ക് വീട്ടിലേക്ക് മടങ്ങിയെത്തിപ്പോഴുണ്ടായ കുട്ടിയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അമേരിക്കയിൽ നിന്നുള്ളതാണ് വീഡിയോ. വർഷങ്ങൾ പഴക്കമുള്ള വീഡിയോയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുട്ടി കിക്ക് ബോക്സിങ്ങിൽ പരിശീലിക്കുന്നത് വീഡിയോയിൽ കാണാം. കറുത്ത തുണി കൊണ്ട് അവന്റെ കണ്ണുകൾ മൂടിയിട്ടുമുണ്ട്. ആ മുറിയിലേക്ക് കുട്ടിയുടെ അച്ഛൻ പ്രവേശിക്കുന്നതാണ് വീഡിയോയിലുള്ളത്. കുട്ടിയുടെ അമ്മയും അവർക്കരികിലുണ്ട്. തന്റെ പരിശീലകനാണെന്നാണ് കുട്ടി ആദ്യം കരുതുന്നത്. അങ്ങനെ അവൻ കിക്ക് ബോക്സിംഗ് തുടരുകയാണ്.
फ़ौजी पिता ने जब ड्यूटी से लौट कर बेटे को सरप्राइज़ दिया 😍
— Umashankar Singh उमाशंकर सिंह (@umashankarsingh) May 1, 2022
തന്റെ പിതാവിനൊപ്പമാണ് കളിക്കുന്നതെന്ന് അവൻ ഒരിക്കലും കരുതിയിരുന്നില്ല. കളിക്കിടയിൽ അവൻ തന്റെ അച്ഛന്റെ ശബ്ദം തിരിച്ചറിയുകയും ‘ ഡാഡി’ എന്ന് വിളിച്ച് തിടുക്കത്തിൽ ഹെൽമെറ്റും കണ്ണ് കെട്ടി വച്ചിരുന്ന തുണിയും വലിച്ചൂരുന്നതും വീഡിയോയിൽ കാണാം. തുടർന്ന് അവൻ അലറിക്കരഞ്ഞ് തന്റെ അച്ഛനെ കെട്ടിപ്പിടിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇതിനോടകം പത്ത് മില്യൺ ആളുകളാണ് കണ്ടിരിക്കുന്നത്.
Comments