മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ 13 റൺസിന് വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ്. എട്ട് വിക്കറ്റിൽ 160 റൺസ് മാത്രമെ ചെന്നൈ സൂപ്പർ കിങ്സിന് നേടാനായുള്ളൂ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 173 റൺസെടുത്തത്. ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസി 38 ഉം, വിരാട് കോലി 30 റൺസുമെടുത്തു.
27 പന്തിൽ 42 റൺസെടുത്ത മഹിപാൽ ലോമറോറാണ് ബംഗലൂരുവിന്റെ ടോപ് സ്കോറർ. 56 റൺസെടുത്ത ഡെവോൺ കോൺവെ ആണ് ചെന്നൈയുടെ ടോപ് സ്കോറർ. ജയത്തോടെ പോയൻറ് പട്ടികയിൽ ആറാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്ക് എത്തിയ റോയൽ ചലഞ്ചേഴ്സ് പ്ലേ ഓഫ് പ്രതീക്ഷകൾ ഉയർത്തി. എന്നാൽ പത്ത് മത്സരങ്ങളിൽ ഏഴാം തോൽവി വഴങ്ങിയ ചെന്നൈയുടെ പ്ലേ ഓഫ് സാദ്ധ്യതകൾ തീർത്തും മങ്ങി.
റോയൽ ചലഞ്ചേഴ്സിന്റെ ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസി (22 പന്തിൽ 38, വിരാട് കോലി(30) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ചെന്നൈക്കായി മഹീഷ് തീക്ഷ്ണ മൂന്ന് വിക്കറ്റെടുത്തു. മികച്ച തുടക്കമാണ് ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദും (23 പന്തിൽ 28), ഡെവൺ കോൺവേയും (37 പന്തിൽ 56) ചേർന്ന് ചെന്നൈയ്ക്കു നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 54 റൺസെടുത്തിരുന്നു.
Comments