ആലപ്പുഴ : ചാരുമ്മൂടിൽ സിപിഐ – കോൺഗ്രസ് സംഘർഷം. സംഭവത്തിൽ 25 പേർക്ക് പരിക്കേറ്റു. ഇതിന്റെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. കഴിഞ്ഞ മാസം 29 ന് സിപിഐ പ്രവർത്തകർ കോൺഗ്രസ് ഓഫീസിന് സമീപമായി കൊടിമരം സ്ഥാപിച്ചിരുന്നു. ഇതോടെ പ്രശ്നങ്ങൾ ആരംഭിച്ചത്. കൊടിമരം സ്ഥാപിച്ച സിപിഐ പ്രവർത്തകർക്കെതിരെ കോൺഗ്രസ് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നീക്കിയ കൊടിമരം അതേ സ്ഥാനത്ത് ബുധനാഴ്ച് രാവിലെ സിപിഐ പ്രവർത്തകർ വീണ്ടും ഉയർത്തി. ഇതിന് പിന്നാലെ കോൺഗ്രസ് പരാതിയുമായി ആർഡിഒയെ സമീപിച്ചു. തുടർന്ന് കൊടിമരം നീക്കം ചെയ്യാൻ ആർഡിഒ നിർദ്ദേശിച്ചെങ്കിലും സിപിഐ പ്രവർത്തകർ വഴങ്ങിയില്ല. മാത്രമല്ല പ്രദേശത്ത് തമ്പടിച്ച സിപിഐ പ്രവർത്തകർ പ്രകോപനം ഉണ്ടാക്കുകയും ചെയ്തു. ഇതോടെ ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടാകുകയായിരുന്നു.
പോലീസ് എത്തിയാണ് സംഘർഷം പരിഹരിച്ചത്. അനിഷ്ടസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മേഖലയിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
Comments