മനാമ : ഈദ് ദിന അവധിയിൽ ”കൃഷ്ണാർപ്പണം” കൂട്ടായ്മ കുടുംബ സംഗമം നടത്തി .ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പ്രവാസികൾക്ക് നിരവധി ജീവകാരുണ്യ സേവനങ്ങൾ ചെയ്യുന്ന ”കൃഷ്ണാർപ്പണം” കൂട്ടായ്മയുടെ ആദ്യ കുടുബ സംഗമം ആണ് കഴിഞ്ഞ ദിവസം നടന്നത് .
സെഹ്ലയിലെ വെംബ്ലി ഗാർഡിൽനിൽ വച്ച് നടന്ന പരിപാടിയിൽ അറുപതോളം കുടുബങ്ങൾ ആണ് പങ്കെടുത്തത് . ബഹ്റിനിലെ കൊറോണ മാനദണ്ഡങ്ങൾ ലളിതമാക്കിയതോടെ രണ്ടു വർഷങ്ങൾക്കു ശേഷം കുട്ടികൾക്കും മുതിർന്നവർക്കും ഒത്തുചേരാൻ സാധിച്ചതിന്റെ ധന്യ നിമിഷമായിരുന്നു പരിപാടിയിൽ ഉടനീളം കാണാൻ സാധിച്ചത് .
കുട്ടികളുടെയും മുതിർന്നവരുടെയും നിരവധി കലാപരിപാടികളും കായിക മത്സരങ്ങളും പരിപാടിയുടെ ആവേശം വർധിപ്പിച്ചു . അനിൽ മടപ്പള്ളി സംയോജിപ്പിച്ച പരിപാടിയിൽ നിരവധി സാമൂഹ്യ പ്രവർത്തകർ പരിപാടിയുടെ വിജയത്തിന്റെ ഭാഗമായി .
Comments