ലക്നൗ : ഈദ് ദിനത്തിൽ വിദ്യാർത്ഥികളോട് മതവസ്ത്രങ്ങൾ ധരിച്ച് സ്കൂളിൽ എത്താൻ ആവശ്യപ്പെട്ട പ്രധാന അദ്ധ്യാപികയ്ക്കെതിരെ കേസ് എടുത്ത് പോലീസ്. ന്യായ നഗർ പബ്ലിക് സ്കൂളിലെ പ്രധാന അദ്ധ്യാപിക ബുഷ്റ മുസ്ത്തഫയ്ക്കെതിരെയാണ് കേസ് എടുത്തത്. കഴിഞ്ഞ ആഴ്ചയാണ് അദ്ധ്യാപിക ഇസ്ലാമിക വസ്ത്രം ധരിച്ച് ക്ലാസുകളിൽ എത്താൻ കുട്ടികൾക്ക് നിർദ്ദേശം നൽകിയത്.
സംഭവത്തെ എതിർത്ത് മാതാപിതാക്കൾ രംഗത്ത് വന്നതിന് പിന്നാലെ പരാതിയുമായി വിശ്വഹിന്ദു പരിഷത്ത് പോലീസിനെ സമീപിക്കുകയായിരുന്നു. ഇതിലാണ് അദ്ധ്യാപികയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. മതവസ്ത്രം ധരിച്ച് ക്ലാസുകളിലേക്ക് വരുന്നതിന് പുറമേ ഈ വസ്ത്രത്തിൽ ഈദ് ആശംസ നേർന്നുകൊണ്ടുള്ള 20 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ പങ്കുവെയ്ക്കാനും നിർദ്ദേശിച്ചിരുന്നു.
സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റും ഉപമുഖ്യമന്ത്രിയും അതൃപ്തി രേഖപ്പെടുത്തി രംഗത്ത് വന്നിരുന്നു. പ്രധാന അദ്ധ്യാപികയ്ക്കെതിരെ കൂടുതൽ നടപടിയുണ്ടാകുമെന്നാണ് സൂചന.
Comments