ന്യൂഡൽഹി: കാമുകിയെ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. 96 ശതമാനം പൊള്ളലോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ഹർഷ് വിഹാറിനടുത്തുള്ള മണ്ടോളിയിലാണ് സംഭവം. വർഷങ്ങളായി ഇരുവരും പ്രണയത്തിലായതിരുന്നു.
അടുത്തിടെ ഇരുവരുടേയും ബന്ധത്തെ കുറിച്ച് അറിഞ്ഞ യുവാവിന്റെ ഭാര്യയെ അനുനയിപ്പിക്കാൻ ഇയാൾ സ്വർണ താലി മാല വാങ്ങി നൽകി. ഇതറിഞ്ഞ കാമുകി യുവാവിനോട് സംസാരിക്കാതായി. ഇരുവരും മാലയെ ചൊല്ലി നിരന്തരം വഴക്കിട്ടിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം പ്രശ്നപരിഹാരത്തിനായി യുവാവ് യുവതിയെ വീട്ടിലേക്ക് വിളിച്ച് വരുത്തിയെങ്കിലും യുവതി വീണ്ടും വഴക്കിട്ട് ഇറങ്ങിപ്പോയി.
തുടർന്ന് യുവതിയെ പിന്തുടർന്ന യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നു. റോഡിൽ രണ്ട് പേർ വഴക്കിടുന്നതും പെട്രോളൊഴിച്ച് തീ കൊളുത്തുകയും ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
Comments