മോസ്കോ: അമേരിക്കയുടെ കുതന്ത്രങ്ങളിൽപെട്ടതാണ് യുക്രെയ്ൻ ഇത്ര അപകടത്തിലേക്ക് പോയതെന്ന് ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലോകാഷെൻകോ ആരോപിച്ചു.
മുപ്പതുലക്ഷത്തിലധികം പേർ ഭവനരഹിതരായി രാജ്യം വിടേണ്ടിവന്നു. പതിനായിര ക്കണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മൂന്നാം മാസത്തിലേയ്ക്ക് യുദ്ധം കടന്നിട്ടും യുക്രെയ്ൻ കാണിക്കുന്നത് അബദ്ധമാണ്. റഷ്യ മുന്നോട്ട് വെച്ച സമാധാന ഉടമ്പിയെ തള്ളിയ യുക്രെയ്ൻ അമേരിക്കയുടെ ചട്ടുകമായി മാറിയിരിക്കുന്നു.
റഷ്യ ലോകശക്തികൾക്കെതിരെ ആണവായുധം പ്രയോഗിക്കാനുള്ള സാദ്ധ്യത ബെലാറൂസ് പ്രസിഡന്റ് തള്ളി. എന്നാൽ റഷ്യയെ ആക്രമിക്കാൻ ലോകശക്തികൾ നടത്തുന്ന ശ്രമം യുക്രെയ്നെ മുൻനിർത്തിയാണെന്നുള്ളത് തീർത്തും അംഗീകരിക്കാനാവില്ലെന്നും ലോകാഷൻകോ പറഞ്ഞു.
ബെലാറൂസ് അക്രമത്തിന് എതിരാണ്. എന്നാൽ മേഖലയിൽ റഷ്യയുടെ നയങ്ങൾ യുക്രെയ്ന് നന്നായി അറിയാവുന്നതാണ്. ഇതിനിടെ കഴിഞ്ഞ മാർച്ചിൽ യുക്രെയ്ൻ ബെലാറൂസിനെ ആക്രമിക്കാൻ ശ്രമിച്ചത് റഷ്യയാണ് തടഞ്ഞതെന്നും ലോകോഷൻകോ ആരോപിച്ചു.
Comments