ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധയിടങ്ങളിൽ എയർടെൽ സേവനം പണിമുടക്കി. ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് ആക്സസ് ചെയ്യാൻ തടസം നേരിട്ടതായാണ് പരാതി. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ജയ്പൂർ തുടങ്ങി രാജ്യത്തെ വിവിധ നഗരങ്ങളിൽ വെള്ളിയാഴ്ച രാത്രിയാണ് എയർടെലിന്റെ ഇന്റർനെറ്റ് സേവനത്തിന് ഉൾപ്പെടെ തടസമുണ്ടായത്.
ദശലക്ഷക്കണക്കിന് വരുന്ന എയർടെൽ ഉപയോക്താക്കളെ തടസം ബാധിച്ചിരുന്നു. അതേസമയം ഇക്കാര്യത്തിൽ എയർടെൽ അധികൃതർ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. 39 ശതമാനം വരുന്ന എയർടെൽ ഉപയോക്താക്കൾക്ക് സിഗ്നൽ ലഭിച്ചിരുന്നില്ലെന്നും 32 ശതമാനം ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് സേവനം നഷ്ടപ്പെട്ടുവെന്നുമാണ് പരാതി. കൂടാതെ 29 ശതമാനം ആളുകൾക്ക് എയർടെൽ ഉപയോഗം പൂർണമായും തടസപ്പെട്ടിരുന്നു.
മൊബൈൽ സേവനം തടസപ്പെട്ടതോടെ ട്വിറ്ററിൽ ആയിരക്കണക്കിന് പേരാണ് പരാതി ട്വീറ്റുകളുമായി രംഗത്തെത്തിയത്. രാജ്യത്ത് 4.43 ദശലക്ഷം എയർടെൽ ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്.
Comments