കൊച്ചി : ഇടപ്പള്ളി പള്ളിയിൽ കോഴി നേർച്ചയ്ക്കിടെ കൂട്ടയടി. മദ്യപിച്ചെത്തിയവർ തമ്മിലാണ് വാക്കേറ്റവും ഏറ്റുമുട്ടലും നടന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പോലീസുകാർ നോക്കിനിൽക്കെയാണ് ആളുകൾ തമ്മിൽ അടിപിടി കൂടിയത്. തമ്മിൽ തല്ല് തടയാൻ പോലീസ് ഏറെ നേരം പരിശ്രമിച്ചെങ്കിലും തടയാനായില്ല. പോലീസുകാർ പിടിച്ച് മാറ്റാൻ ശ്രമക്കുമ്പോൾ ഇവർ പിന്മാറാൻ തയ്യാറായില്ല. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് ഇരുകൂട്ടരെയും പിടിച്ച് മാറ്റിയത്.
എന്നാൽ ആക്രമണത്തിലേക്ക് നയിച്ച കാരണങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ഇതുവരെ ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.
Comments