ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ച് രണ്ട് വയസ്സുകാരനായ നായ്ക്കുട്ടി. അമേരിക്കൻ ഗ്രേറ്റ് ഡെയ്ൻ ഇനത്തിൽ പെട്ട സിയൂസ് എന്ന നായയാണ് തന്റെ രണ്ടാം വയസ്സിൽ ഏറ്റവും ഉയരം കൂടിയ നായ എന്ന റെക്കോർഡ് നേടിയത്. 3 അടി 5.18 ഇഞ്ചാണ് ഇതിന്റെ ഉയരം. ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ നായയാണ് ഇപ്പോൾ സിയൂസ്.
യുഎസിലെ ടെക്സസിലുള്ള ബെഡ്ഫോഡിൽ താമസിക്കുന്ന ഡേവിസ് കുടുംബത്തോടൊപ്പമാണ് സിയൂസിന്റെ വാസം. സിയൂസിന് എട്ട് ആഴ്ചകൾ മാത്രം പ്രായമുള്ളപ്പോഴാണ് ഇവർ നായയെ എടുത്ത് വളർത്തിയത്. ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ ഇവന് വലിയ ശരീരമായിരുന്നുവെന്ന് ഡേവിസ് പറയുന്നു. സിയുസിന് വലിയ കൈകാലുകൾ ഉണ്ടായിരുന്നു.
പുറത്ത് കൊണ്ടുപോകുമ്പോഴൊക്കെ മിക്കവരും നായയെ കണ്ട് അത്ഭുതപ്പെടാറുണ്ട്. അത് കുതിരയാണോ എന്നും എനിക്ക് അതിന് പുറത്തിരുന്ന് സവാരി നടത്താൻ സാധിക്കുമോ എന്നും ആളുകൾ ചോദിക്കാറുണ്ട്. ഡളളാസ് ഫാർമേഴ്സ് മാർക്കറ്റിൽ സിയൂസ് വളരെ പ്രശസ്തനാണ്. എല്ലാവർക്കും അവനെ അറിയാം, കച്ചവടക്കാർക്കും അവൻ പരിചിതനാണ്. അതുകൊണ്ട് തന്നെ അവന് എപ്പോഴും പ്രത്യേക പരിഗണന ലഭിക്കാറുണ്ടെന്ന് ഡേവിസ് പറയുന്നു.
New record: Tallest dog living – Zeus, 1.046 metres (3 ft 5.18 in)
The two-year-old Great Dane is living life as the world's tallest dog! pic.twitter.com/IT7GTwt2nO
— Guinness World Records (@GWR) May 4, 2022
എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന സിയൂസ് മൂന്ന് ചെറിയ ഓസ്ട്രേലിയൻ ഷെപ്പേർഡുകൾക്കും ഒരു പൂച്ചയ്ക്കുമൊപ്പമാണ് കഴിയുന്നത്. വലിയ ശരീരത്തെ പോലെ തന്നെ സിയൂസിന് വലിയ മനസാണെന്ന് ഡേവിസ് പറയുന്നു.
Comments