യുഎഇ:പല കാരണങ്ങൾ കൊണ്ട് തൊഴിൽ നഷ്ടമാകുന്നവർക്ക് യുഎഇ വൈസ പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു.
യുഎഇ ക്യാബിനറ്റിലാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് നിശ്ചിത കാലയളവിലേക്ക് തുക നൽകുന്നതാണ് പദ്ധതി. ഇത് സബന്ധിച്ച് യുഎഇ കാബിനറ്റ് അംഗീകാരം നൽകി. യുഎഇയിൽ സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയും തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Comments