ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേപ്പാളിലെ നിശാ പാർട്ടിയിൽ പങ്കെടുക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. അത് വിവാഹാഘോഷമാണ് നടന്നതെന്ന് പറഞ്ഞ് കോൺഗ്രസ് മുതിർന്ന നേതാക്കൾ തലയൂരാൻ ശ്രമിച്ചെങ്കിലും, പാർട്ടിയ്ക്കുള്ളിൽ പ്രശ്നങ്ങൾ രൂക്ഷമായിരിക്കുന്നതിനിടെ രാഹുൽ അയൽ രാജ്യത്തെത്തി സുഹൃത്തുക്കളോടൊപ്പം ആഘോഷപരിപാടികളിൽ പങ്കെടുത്തതിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. എന്നാൽ ഇപ്പോൾ കോൺഗ്രസ് പാർട്ടി പ്രവർത്തകർ തന്നെ നിശാ പാർട്ടിയിൽ പങ്കെടുക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.
നാഗ്പൂരിൽ യൂത്ത് കോൺഗ്രസിന്റെ പാർട്ടി ട്രെയിനിംഗ് ക്യാമ്പ് എന്ന പേരിലാണ് പ്രവർത്തകർ നിശാ പാർട്ടി ആഘോഷിച്ചത് എന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് ബിജെപി ദേശീയ വക്താവ് ഷെഹസാദ് പൂനാവാല പറഞ്ഞു. രാഹുൽ നേപ്പാളിലെ പബ്ബിൽ ആഘോഷിക്കുമ്പോൾ കുട്ടി നേതാക്കൾ ഇവിടെ പാർട്ടി ട്രെയിനിംഗ് ക്യാമ്പ് നടത്തുകയാണ്. രാജാവ് എങ്ങനെയാണോ അങ്ങനെ തന്നെയായിരിക്കും പ്രജകളും എന്നും പൂനാവാല ട്വിറ്ററിൽ കുറിച്ചു.
“Training? Partying? camp” of new office bearers of Maharashtra Pradesh Youth Congress! Watch video & hear the songs!
Rahul in Nepal pub, junior netas in “party training” camp
Jaisa Neta vaise follower
Party पिट चुकी है लेकिन partying यूँही चालेगी!
Partying > party work pic.twitter.com/CxCU8ukNvq
— Shehzad Jai Hind (@Shehzad_Ind) May 12, 2022
ഐഎൻഎസി എന്നാൽ ‘ ഐ നീഡ് സെലിബ്രേഷൻ ‘ എന്നാണ്. രാജസ്ഥാനിലും മഹാരാഷ്ട്രയിലും സർക്കാർ അഴിമതിയും അരാജകത്വവും നടത്തുകയാണ്. ജനങ്ങളുടെ മേൽ വ്യാജ കേസുകൾ കെട്ടിവെയ്ക്കുന്നു. ഇതിനിടെയാണ് പാർട്ടി പ്രവർത്തകർ ട്രെയിനിംഗ് ക്യാമ്പ് എന്ന പേരിൽ അഴിഞ്ഞാട്ടം നടത്തുന്നത് എന്ന് പൂനാവാല പറഞ്ഞു.
Comments