അബുദാബി : യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. 73 വയസ്സായിരുന്നു. പ്രസിഡൻഷ്യൽകാര്യ മന്ത്രാലയമാണ് അദ്ദേഹത്തിന്റെ വിയോഗ വാർത്ത പുറത്തുവിട്ടത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യമെന്നാണ് വിവരം. ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു.
യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റാണ് ഷെയ്ഖ് ഫലീഫ ബിൻ സായിദ് അൽ നഹ്യാൻ. ഇന്ത്യയുമായി മികച്ച സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. അബുദാബി ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹം. 2004 നവംബർ 13 മുതലാണ് അദ്ദേഹം യുഎഇ പ്രസിഡന്റായി ചുമതലയേറ്റത്.
അദ്ദേഹത്തിന്റെ മരണത്തോട് അനുബന്ധിച്ച് യുഎഇയിൽ 40 ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിൽ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Comments