ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വൻ ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇന്റലിജൻസ് ഏജൻസിയാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
സുരക്ഷാ സേനയെ ലക്ഷ്യമിട്ട് മൂന്ന് ഭീകരർ രാജ്യത്ത് എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ബന്ദിപ്പോരയിലാണ് ഇവർ എത്തിയിരിക്കുന്നത്. പിടി നൽകാതിരിക്കാൻ ഇവർ താവളങ്ങൾ അടിക്കടി മാറ്റുന്നുണ്ട്. ഇതിന് പുറമേ ബന്ദിപ്പോര മേഖലയിൽ ഉറുദു സംസാരിക്കുന്ന രണ്ട് പാകിസ്താനി ഭീകരരുടെ സാന്നിദ്ധ്യവും കണ്ടെത്തിയിട്ടുണ്ടെന്നും ഇന്റലിജൻസ് ഏജൻസിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഭീകരരുടെ നീക്കങ്ങൾ ഇന്റലിജൻസ് ഏജൻസികൾ നിരന്തരം നിരീക്ഷിച്ചുവരികയാണ്.
അടുത്തിടെയായി ജമ്മു കശ്മീരിൽ സുരക്ഷാ സേന ഭീകര വേട്ട ശക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഭീകരർ ആക്രമണത്തിന് പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
Comments