ന്യൂഡൽഹി : ഡൽഹിയിലെ ഓഫീസ് കെട്ടിടത്തിൽ വൻ തീപിടിത്തം. 26 പേർ വെന്തുമരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തെ മൂന്ന് നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്.
വൈകീട്ട് നാലരയ്ക്ക് ശേഷമായിരുന്നു കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. തുടർന്ന് വളരെ പെട്ടെന്ന് കെട്ടിടത്തിൽ മുഴുവനായും തീ പടരുകയായിരുന്നു. ഫയർഫോഴ്സും, പോലീസും ചേർന്ന് തീ അണയ്ക്കാനുളള പ്രവർത്തനങ്ങൾ തുടരുകയാണ്. 15 ഫയർഫോഴ്സ് യൂണിറ്റുകളാണ് രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. കൂടുൽ പേർ കെട്ടിടത്തിനുള്ളിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം.
നിരവധി ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീ പിടിത്തം ഉണ്ടായത്. ഒന്നാം നിലയിലെ ഓഫീസ് കെട്ടിടത്തിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്. തുടർന്ന് മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. സംഭവത്തിൽ ഓഫീസ് ഉടമയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. പരിക്കേറ്റവരിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ പ്രദേശവാസികളും ഉൾപ്പെടുന്നു. 70 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
Comments