ശ്രീനഗർ: ദക്ഷിണ കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഒരു പ്രദേശവാസി കൊല്ലപ്പെട്ടു. ഷോപ്പിയാനിൽ ഞായറാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്.
സിആർപിഎഫും കശ്മീർ പോലീസും ചേർന്ന് തുർക്ക്വാഗം പ്രദേശത്തായിരുന്നു ഭീകരരെ നേരിട്ടിരുന്നത്. ഇതിനിടെ ഷാഹിദ് അഹമ്മദ് എന്ന പ്രദേശവാസിക്ക് പരിക്കേൽക്കുകയായിരുന്നു. ഇയാളെ ഉടൻ തന്നെ ശ്രീനഗറിലുള്ള മഹാരാജ ഹരി സിംഗ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സിആർപിഎഫിന്റെ 182-ാം ബറ്റാലിയൻ പട്രോൾ പാർട്ടിക്ക് നേരെ അജ്ഞാതരായ ഭീകരർ വെടിയുതിർത്തതോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. രാവിലെ 10.30ഓടെയായിരുന്നു സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം ബന്ദിപോറയിലുണ്ടായ ഏറ്റുമുട്ടലിൽ രാജ്യത്തേക്ക് നുഴഞ്ഞുകയറിയ ലഷ്കർ-ഇ-ത്വയ്ബ ഭീകരനെ സൈന്യം വകവരുത്തിയിരുന്നു.
Comments