ലക്നൗ: സ്വന്തം മണ്ഡലമായ ഗോരഖ് പൂരിൽ വികസന പദ്ധതികൾക്ക് തുടക്കമിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രളയത്തിൽ നിന്നും ഗോരഖ്പൂരിനെ സംരക്ഷിക്കാനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതും ഉൾപ്പടെ 144 കോടി രൂപയുടെ പദ്ധതികൾക്കാണ് യോഗി തുടക്കം കുറിച്ചത്.
സംസ്ഥാനത്ത് നിരവധി വികസന പദ്ധതികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അതിൽ ഒരു തടസവും ഉണ്ടാകില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പുതിയ ഉത്തർപ്രദേശിലെ നവ ഗോരഖ്പൂരിലേക്കുളള യാത്ര തുടങ്ങിക്കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
111.33 കോടി രൂപയുടെ പദ്ധതികളാണ് പ്രളയ സുരക്ഷയ്ക്കായി മാത്രം ഗോരഖ്പൂരിൽ നടപ്പിലാക്കുന്നത്.
നേരത്തെ ജനതാ ദർശൻ പരിപാടിയിലൂടെ പൊതുജനങ്ങളുടെ പരാതിയും അദ്ദേഹം കേട്ടിരുന്നു. പരാതികൾ എത്രയും വേഗം തീർപ്പാക്കാനും അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
Comments