കാസർകോട്: ചീമേനി കാക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. മണക്കര സ്വദേശി ബിലാൽ (17) ആണ് മരിച്ചത്. വൈകീട്ടോടെയായിരുന്നു സംഭവം.
സുഹൃത്തുക്കൾക്കൊപ്പമാണ് ബിലാൽ കുളിക്കാൻ എത്തിയത്. എട്ടംഗ സംഘമാണ് ഇവിടെ കുളിക്കാൻ ഇറങ്ങിയത്. കുളിക്കുന്നതിനിടെ ബിലാൽ മുങ്ങിത്താഴുകയായിരുന്നു.
Comments