മുംബൈ : യുവാവിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഔറംഗാബാദിലെ മുകുന്ദ്നഗറിവാണ് സംഭവം. 24 കാരനായ സമാധാൻ സേബിൾ എന്നയാളെയാണ് പോലീസ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
യുവാവിന്റെ ശരീരത്തിൽ നിന്നും ആത്മഹത്യക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഭാര്യയുടെ രീതികളിൽ യുവാവ് അസന്തുഷ്ടനായിരുന്നുവെന്നാണ് കുറിപ്പിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത് എന്ന് പോലീസ് പറയുന്നു. ഭാര്യ സാരി നന്നായി ഉടുക്കില്ല, ശരിയായി സംസാരിക്കുകയോ നടക്കുകയോ ചെയ്യില്ലെന്ന് കുറിപ്പിൽ എഴുതിയിട്ടുണ്ട്.
ആറ് മാസങ്ങൾക്ക് മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Comments