ദുബായ്: ഇൻറർസിറ്റി ബസ് സർവീസ് പുനരാരംഭിക്കാൻ തീരുമാനം. കൊറോണയെ തുടർന്ന് നിർത്തി വെച്ചിരുന്ന നാല് ഇൻറർസിറ്റി ബസ് സർവീസ് പുനരാരംഭിക്കാൻ ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനിച്ചു.
ഇതിന് പുറമെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്, മെട്രോ സ്റ്റേഷനിൽ നിന്ന് ദുബൈ സ്പോർട്സ് സിറ്റിയിലേക്ക് പുതിയ ബസ് സർവീസ് തുടങ്ങാനും തീരുമാനമായി. എല്ലാ സർവീസുകളും വ്യാഴാഴ്ച ആരംഭിക്കും.
അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് അബൂദബിയിലേക്കും അൽ ഗുബൈബയിൽ നിന്ന് അൽ ഐനിലേക്കും സർവ്വീസുകൾ ഉണ്ടാകും. ഇത്തിസാലാത്ത് മെട്രോ സ്റ്റേഷനിൽ നിന്ന് ഷാർജ മുവൈലയിലേക്കും ഇത്തിഹാദ് ബസ് സ്റ്റേഷനിൽ നിന്ന് ഫുജേറയിലേക്കും ഇൻറർ സിറ്റി സർവീസുകൾ പുനരാരംഭിക്കും.
Comments