ദുബായ്: യുഎഇയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാന് ലോകനേതാക്കൾ അഭിനന്ദനമറിയിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ, ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി, ഗ്രീക്ക് പ്രസിഡന്റ് സെർജിയോ മറ്റെറല്ല, ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് തുടങ്ങിയവർ ശൈഖ് മുഹമ്മദിന് അഭിനന്ദനമറിയിച്ചു.
ഇതിന് പുറമേ ബഹ്റൈൻ രാജാവ്, ബ്രിട്ടീഷ് പ്രധാനമന്ത്രി, ഖത്തർ അമീർ, ഒമാൻ സുൽത്താൻ തുടങ്ങിയ നിരവധി രാഷ്ട്ര നേതാക്കൾ ശൈഖ് ഖലീഫയുടെ വിയോഗത്തിൽ അനുശോചന മറിയിക്കാൻ ശൈഖ് മുഹമ്മദിനെ നേരിട്ട് സന്ദർശിക്കുകയും ചെയ്തിരുന്നു.
Comments