ദുബായ്: ഇന്ന് മുതൽ യുഎഇയിൽ പ്രവാസികൾക്ക് പാസ്പോർട്ടിൽ വീസ പതിച്ച് നൽകുന്നത് പൂർണമായും നിർത്തലാക്കി. ദുബായ് ഒഴികെയുള്ള എമിറേറ്റുകൾ പ്രത്യേക എമിറേറ്റ്സ് ഐഡി ഇഷ്യു/പുതുക്കൽ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി പ്രഖ്യാപിച്ചു.
റസിഡൻസിയും ഐഡിയും നൽകുന്നതിനോ പുതുക്കുന്നതിനോ ഉള്ള അപേക്ഷകളിലോ അഭ്യർഥനകളിലോ ഏകീകൃത ഫോം സേവനങ്ങൾ ഉപയോഗിക്കും. യുഎഇയിൽ താമസിക്കുന്ന വിദേശികൾക്ക് നൽകുന്ന എമിറേറ്റ്സ് ഐഡി കാർഡ് ഇപ്പോൾ അവരുടെ താമസം തെളിയിക്കുന്നതിനായാണ് ഉപയോഗിക്കുന്നത്. റസിഡൻസി വിശദാംശങ്ങളുള്ള സ്റ്റിക്കർ പാസ്പോർട്ടിൽ പതിക്കുന്നതിന് പകരം, എല്ലാ വിവരങ്ങളും എമിറേറ്റ്സ് ഐഡിയിൽ സംഭരിക്കുകയാണ് ചെയ്യുന്നത്.യുഎഇയിൽ താമസിക്കുന്ന വിദേശികൾക്ക് നൽകുന്ന എമിറേറ്റ്സ് ഐഡി കാർഡിന്റെ പുതിയ രൂപത്തിലാകും.
ഇതിനകം ഒട്ടേറെ പേർക്ക് എമിറേറ്റ്സ് ഐഡിയിൽ വീസ പതിച്ച് ലഭിച്ചിട്ടുണ്ട്. ഈ മാസം 11 മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. അതോറിറ്റിയുടെ സ്മാർട് ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് ഉപയോഗിച്ച് വ്യക്തികളുടെ അക്കൗണ്ടുകൾ വഴി അപേക്ഷിക്കാവുന്ന പ്രിന്റഡ് ഫോമിലൂടെ വ്യക്തികളുടെ താമസത്തിന്റെ വിശദാംശങ്ങൾ ലഭിക്കുന്നതിന് ആവശ്യമായ എല്ലാ സാങ്കേതിക സൗകര്യങ്ങളും അതോറിറ്റി വികസിപ്പിച്ചെടുത്തിട്ടുണ്ട്.
വിമാനക്കമ്പനികളുടെ പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ പാസ്പോർട്ട് റീഡർ മുഖേന ഐഡന്റിറ്റി പരിശോധിച്ച് രാജ്യത്തിന് പുറത്തുള്ള, സാധുവായ റെസിഡൻസി വീസയുള്ളവർക്കും രാജ്യത്തേക്ക് പ്രവേശിക്കാം. പാസ്പോർട്ട് നമ്പറും എമിറേറ്റ്സ് ഐഡിയും വഴി എയർലൈനു കൾക്ക് ഇപ്പോൾ റെസിഡൻസി സ്റ്റാറ്റസ് പരിശോധിക്കാനാകും.
താമസക്കാർക്ക് നൽകുന്ന പുതിയ എമിറേറ്റ്സ് ഐഡി കാർഡിൽ വ്യക്തിപരവും തൊഴിൽ പരവുമായ വിവരങ്ങൾ കാർഡിന്റെ പ്രധാനഭാഗത്ത് വായിക്കാൻ കഴിയും. വായിക്കാൻ കഴിയാത്തതായ മറ്റ് വിവരങ്ങളും കാർഡിൽ അടങ്ങിയിരിക്കും.
Comments