ബംഗളൂരു ; സ്വന്തം വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതിയും കാമുകനും അറസ്റ്റിൽ. ബംഗളൂരുവിലാണ് സംഭവം. ജക്കൂർ സ്വദേശിനിയായ ദീപ്തി (24), കാമുകൻ മദൻ (27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഫാഷൻ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു ദീപ്തി. ഇരുവരും ഏറെ നാളായി പ്രണയത്തിലായിട്ട്. കാർ വാങ്ങാൻ പണം ആവശ്യം വന്നതോടെയാണ് വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിക്കാൻ പദ്ധതിയിട്ടത്. തുടർന്ന് ഒരു മാസം മുൻപ് സ്വർണാഭരണങ്ങൾ മോഷ്ടിച്ച ശേഷം മുക്കുപണ്ടം തിരികെ വെച്ചു. സ്വർണം വിറ്റ് ലഭിച്ച 36 ലക്ഷം രൂപകൊണ്ട് ഇവർ മൂന്ന് കാറുകളാണ് വാങ്ങിയത്.
എന്നാൽ സംശയം തോന്നിയ ദീപ്തിയുടെ അമ്മ സ്വർണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസിലായത്. ഇതോടെ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദീപ്തിയും മദനും ചേർന്നാണ് കവർച്ച നടത്തിയത് എന്ന് കണ്ടെത്തിയത്.
Comments