തിരുവനന്തപുരം: ചൈൽഡ് കെയർ സെന്റിറിലെ നാല് കുട്ടികളെ കാണാതായി. കൗൺസിലിങ്ങിന് കൈമാറിയ കുട്ടികളാണ് ചാടിപോയത്. തിരച്ചിലിനൊടുവിൽ ഒരു കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
തമ്പാനൂർ ഡോൺ ബോസ്കോ സ്കൂളിൽ നിന്നാണ് കുട്ടികളെ കാണാതായത്. ശുചിമുറിയുടെ ഗ്രില്ല് പൊളിച്ചാണ് കുട്ടികൾ രക്ഷപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.
രക്ഷപ്പെട്ടവരിൽ ഒരു കുട്ടി സ്വന്തം വീട്ടിലേക്കാണ് പോയത്. മറ്റ് മൂന്ന് കുട്ടികൾ എവിടെയുണ്ടെന്ന് വിവരം ലഭിച്ചതായും പോലീസ് അറിയിച്ചു.
Comments