തിരുവനന്തപുരം: പാളയത്ത് പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എആർ ക്യാമ്പിലെ ഗ്രേഡ് എഎസ്ഐ ബിനോയ് രാജ് (47) ആണ് മരിച്ചത്. രാത്രി എട്ടരയോടെയായിരുന്നു സംഭവം.
പോലീസ് ക്വാട്ടേഴ്സിലെ പാർക്കിംഗ് ഏരിയിലാണ് ബിനോയിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ വാഹനം നിർത്തുന്ന സ്ഥലത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വെള്ളായണി സ്വദേശിയാണ് അദ്ദേഹം.വർഷങ്ങളായി അദ്ദേഹം ഭാര്യയ്ക്കും മകനുമൊപ്പം ക്വാട്ടേഴ്സിലാണ് താമസം. മരണകാരണം എന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല. ബിനോയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായാണ് സഹപ്രവർത്തകർ പറയുന്നത്. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. ആത്മഹത്യ ചെയ്യത്തക്കവണ്ണം വ്യക്തിപരമായോ അല്ലാതെയോ അദ്ദേഹത്തിന്പ്രശ്നങ്ങൾ ഇല്ലെന്നാണ് പോലീസ് പറയുന്നത്.
വൈകീട്ട് ഏഴരയോട് കൂടി ഹെഡ് ക്വാട്ടേഴ്സിന് സമീപം മരം പൊട്ടിവീണിരുന്നു. ഇവിടെ വെച്ച് ബിനോയിയെ കണ്ടിരുന്നതായാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ പറയുന്നത്. ഇതിന് ശേഷമാണ് മരിച്ച നിലയിൽ കണ്ടത്.
Comments