ഇടുക്കി: വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം. 40-കാരനായ മനു തങ്കപ്പനാണ് ഷോക്കേറ്റ് മരിച്ചത്. ഇടുക്കി മൂലമറ്റം സ്വദേശിയാണ് മനു. ട്രാൻസ്ഫോർമറിൽ നിന്നാണ് വൈദ്യുതാഘാതമേറ്റത്.
ഇലപ്പിള്ളി ഭാഗത്ത് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. മൃതദേഹം മൂലമറ്റത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Comments