ന്യൂഡൽഹി: ഡെഫ്ലിംപിക്സ് താരങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ശനിയാഴ്ച പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു മോദിയുമായി ബധിര കായികതാരങ്ങൾ കൂടിക്കാഴ്ച നടത്തിയത്. 24-ാം ഡെഫ്ലിംപിക്സിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചാമ്പ്യൻമാരെ അദ്ദേഹം അഭിനന്ദിച്ചു.
It is due to our champions that this time’s Deaflympics have been the best for India! pic.twitter.com/2ysax8DAE3
— Narendra Modi (@narendramodi) May 21, 2022
” ഇന്ത്യയുടെ യശസ്സും അഭിമാനവും ഉയർത്തിയ നമ്മുടെ ചാമ്പ്യൻമാരുമായുള്ള ഈ കൂടിക്കാഴ്ച ഒരിക്കലും മറക്കാൻ കഴിയില്ല. അവരുടെ അനുഭവങ്ങൾ താനുമായി പങ്കുവെച്ചു. അവരിലുള്ള നിശ്ചയദാർഢ്യവും അഭിനിവേശവും എനിക്ക് കാണാമായിരുന്നു. എല്ലാവിധ ആശംസകളും നേരുകയാണ്’ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു. ബധിര കായികതാരങ്ങളോടൊപ്പം പകർത്തിയ നിരവധി ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു.
I will never forget the interaction with our champions who have brought pride and glory for India at the Deaflympics. The athletes shared their experiences and I could see the passion and determination in them. My best wishes to all of them. pic.twitter.com/k4dJvxj7d5
— Narendra Modi (@narendramodi) May 21, 2022
എട്ട് സ്വർണം ഉൾപ്പെടെ ആകെ 16 മെഡലുകളാണ് ഇത്തവണത്തെ ഡെഫ്ലിംപിക്സിൽ ഇന്ത്യ സ്വന്തമാക്കിയത്. മെയ് ഒന്ന് മുതൽ 15 വരെ ബ്രസീലിലെ ഫെസ്റ്റ് ഡ ഉവ മെയിൻ പവിലിയനിലായരുന്നു മത്സരം. 72 രാജ്യങ്ങളിൽ നിന്നായി 2,100-ലധികം കായിക പ്രതിഭകൾ പങ്കെടുത്ത ഡെഫ്ലിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 65 പേർ മത്സരിച്ചിരുന്നു.
Some more glimpses from the interaction with our champions. pic.twitter.com/JhtZb9rikH
— Narendra Modi (@narendramodi) May 21, 2022
ബാഡ്മിന്റൺ താരമായ ജെർലിൻ ആണ് ഡെഫ്ലിംപിക്സിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ താരം. മൂന്ന് സ്വർണ മെഡലുകളാണ് ജെർലിൻ നേടിയത്. ഷൂട്ടർ ധനുഷ് ശ്രീകാന്ത് രണ്ട് മെഡലുകൾ നേടിയിരുന്നു. ടെന്നിസ് താരമായ പൃഥ്വി ശേഖറും രണ്ട് മെഡലുകൾ നേടിയിട്ടുണ്ട്.
Comments