ന്യൂഡൽഹി : ലണ്ടനിൽ എത്തി ഇന്ത്യയ്ക്കെതിരെ മോശമായി സംസാരിച്ച രാഹുലിന് ചുട്ട മറുപടി നൽകി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. ഇന്ത്യയിലെ ബ്യൂറോക്രാറ്റുകളെ വിദേശകാര്യമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെയും അപമാനിക്കുന്ന രീതിയലാണ് രാഹുൽ സംസാരിച്ചത്. ലണ്ടനിൽ നടന്ന കോൺക്ലേവിൽ ഇന്ത്യയ്ക്ക് വേണ്ടിയുളള ആശയങ്ങൾ എന്ന വിഷയത്തിൽ സംവാദിക്കുന്നതിനിടെയായിരുന്നു രാഹുലിന്റെ കുറ്റപ്പെടുത്തൽ.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മാറിപ്പോയെന്നും ഉദ്യോഗസ്ഥർ അഹങ്കാരികളായെന്നും യൂറോപ്പിലെ ബ്യൂറോക്രാറ്റുകൾ തന്നോട് പരാതിപ്പെട്ടതായി രാഹുൽ പറഞ്ഞു. ”ഇന്ത്യയിലെ വിദേശകാര്യ ഉദ്യോഗസ്ഥർ ഇപ്പോൾ എന്ത് പറഞ്ഞാലും അനുസരിക്കുന്നില്ല, അവർ അഹങ്കാരികളായിരിക്കുന്നു. ഇപ്പോൾ അവർ അഭ്യർത്ഥിക്കുകയല്ല, ഉത്തരവിടുകയാണ് ചെയ്യുന്നത്” എന്നാണ് രാഹുൽ പരിപാടിയിൽ പറഞ്ഞത്. ഒരിക്കലും ഇത്തരത്തിൽ പ്രവർത്തിക്കാൻ പാടില്ലെന്നും രാഹുൽ പറഞ്ഞിരുന്നു.
Yes, the Indian Foreign Service has changed.
Yes, they follow the orders of the Government.
Yes, they counter the arguments of others.
No, its not called Arrogance.
It is called Confidence.
And it is called defending National Interest. pic.twitter.com/eYynoKZDoW
— Dr. S. Jaishankar (@DrSJaishankar) May 21, 2022
ഇതിന് മറുപടിയുമായാണ് എസ് ജയ്ശങ്കർ രംഗത്തെത്തിയത്. ഇത് അഹങ്കാരമല്ല ആത്മവിശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസമാണ് കാണാനാകുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.
”ഇന്ത്യൻ വിദേശകാര്യ സർവ്വീസിൽ മാറ്റം സംഭവിച്ചു. അവർ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങളാണ് ഇപ്പോൾ പിന്തുടരുന്നത്. എതിരെ വരുന്ന ശബ്ദങ്ങളെ അവർ ചോദ്യം ചെയ്യും. അത് അഹങ്കാരമല്ല, ആത്മവിശ്വാസമാണ്. അതിനെ ദേശത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നാണ് വിളിക്കുന്നത്” എന്നും എസ് ജയ്ശങ്കർ പറഞ്ഞു.
Comments