ലക്നൗ: ഉത്തർപ്രദേശിൽ ബിജെപി നേതാവിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ബിജെപി കിസാൻ മോർച്ച നേതാവ് ദിനേഷ് താക്കൂറിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാത്രി സുഹൃത്തുമൊത്ത് കാറിൽ പോകുന്നതിനിടെയായിരുന്നു അദ്ദേഹം ആക്രമിക്കപ്പെട്ടത്. വാഹനത്തിൽ എത്തിയ അക്രമി സംഘം കാർ തടഞ്ഞ് ഇരുവരെയും വലിച്ച് റോഡിലേക്ക് ഇടുകയായിരുന്നു. തുടർന്ന് ദിനേഷിനെ മർദ്ദിച്ചു. ദിനേഷ് അവശനായതോടെ വഴിയിൽ ഉപേക്ഷിച്ച് അക്രമി സംഘം കടന്നു കളയുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്താണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. മുഖത്തും ശരീരത്തിൽ പരിക്കുകളേറ്റ അദ്ദേഹം ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ കോട്ട്വാലി പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്.
അക്രമികൾക്കായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.
Comments