ന്യൂയോർക്ക് : മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തിലെ കോടീശ്വരന്മാരിൽ ഒരാളുമായ ബിൽഗേറ്റ് ഏത് ഫോണാണ് ഉപയോഗിക്കുന്നത് എന്നറിയാൻ എല്ലാവർക്കും കൗതുകം കാണും. ലോത്തിലെ ഏറ്റവും വലിയ ധനികർ ഏറ്റവും സുരക്ഷിതമായ മൊബൈൽ ഫോണുകളാണ് ഉപയോഗിക്കാൻ സാദ്ധ്യതയുള്ളത് എന്നത് കൊണ്ട് തന്നെ അത്തരം വെളിപ്പെടുത്തലുകൾ ടെക്ക് ലോകത്തെ മാറ്റി മറിക്കാനും സാദ്ധ്യതയുണ്ട്. ബിൽ ഗേറ്റ്സ് ഉപയോഗിക്കുന്നത് ഐഫോൺ ആണെന്നും മൈക്രോസോഫ്റ്റ് സർഫസ് ഡ്യൂ ആണെന്നും ആളുകൾ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും അതൊന്നുമല്ല അദ്ദേഹത്തിന്റെ ഫോൺ.
താൻ ഉപയോഗിക്കുന്ന ഫോൺ ഏതാണെന്ന് ബിൽ ഗേറ്റ്സ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. സാംസങ് ഗ്യാലക്സി സെഡ് ഫോൾഡ് 3 യാണ് മൈക്രോസോഫ്റ്റ് സ്ഥാപകൻ ഉപയോഗിക്കുന്നത്. റെഡിറ്റിലെ ‘ആസ്ക് മീ എനിതിംഗ്’ എന്ന ചോദ്യത്തോര പരിപാടിയിലാണ് ഗേറ്റ്സ് താൻ ഉപയോഗിക്കുന്ന ഫോൺ ഏതാണ് എന്ന് വെളിപ്പെടുത്തിയത്. താൻ ഉപയോഗിക്കുന്നത് ഗ്യാലക്സി സെഡ് ഫോൾഡ് 3യാണ്. പല ഫോണുകളും നേരത്തെ ഉപയോഗിച്ചിരുന്നു, എന്നാൽ ഇതിന്റെ സ്ക്രീൻ ഫോണായും, കമ്പ്യൂട്ടറായും ഉപയോഗിക്കാൻ മറ്റേത് ഉപകരണത്തേക്കാളും സാധിക്കുന്നുണ്ടെന്ന് ഗേറ്റ്സ് വെളിപ്പെടുത്തു.
6.2-ഇഞ്ച് എച്ച്ഡി പ്ലസ് എഎംഒഎൽഇഡി 2എക്സ് ഡിസ്പ്ലേയാണ് ഗ്യാലക്സി സെഡ് ഫോൾഡ് 3ക്ക് ഉള്ളത്. അത് 120 ഹെർട്സ് റീഫ്രഷ് നിരക്കിലാണ്. തുറക്കുമ്പോൾ, ഈ ഡിസ്പ്ലേ 7.6-ഇഞ്ചിലും 120 ഹെർട്സ് പുതുക്കൽ നിരക്കിൽ ലഭിക്കും. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഗാലക്സി ഇസഡ് ഫോൾഡ് 3 അടിസ്ഥാന പതിപ്പിന് 1,49,999 രൂപയ്ക്കാണ് വിപണിയിൽ എത്തിയത്. 512 ജിബി സ്റ്റോറേജുള്ള കൂടിയ പതിപ്പിന് ഏകദേശം 1,57,999 രൂപയാണ് വില.
Comments