കോഴിക്കോട്: ജില്ലയിൽ ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് അപകടം. 30 ലേറെ പേർക്ക് പരിക്കേറ്റു. കോഴിക്കോട് ചേവരമ്പലത്ത് വെച്ചാണ് അപകടം സംഭവിച്ചത്. പുലർച്ചെ നാലു മണിയ്ക്കായിരുന്നു സംഭവം.
പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. കൊച്ചിയിൽ സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞു മടങ്ങിയവരുടെ ബസും തിരുനെല്ലിയിലേക്ക് പോയ മറ്റൊരു ബസുമാണ് കൂട്ടിയിടിച്ചത്. കൊച്ചിയിൽ നിന്നും വന്ന ബസിൽ 23 യാത്രക്കാരും തിരുനെല്ലിയിലേക്ക് പുറപ്പെട്ട ബസിൽ 43 യാത്രക്കാരും ഉണ്ടായിരുന്നു.
Comments