കോഴിക്കോട്: ഹിന്ദുത്വത്തിന്റെ കാലന്മാരാണ് പോപ്പുലർഫ്രണ്ട് എന്ന് ആവർത്തിച്ച് സംസ്ഥാന അദ്ധ്യക്ഷൻ സി.പി മുഹമ്മദ് ബഷീർ. കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പോപ്പുലർഫ്രണ്ട് ഹിന്ദുത്വത്തിന്റെ കാലന്മാരാണെന്ന് മുഹമ്മദ് ബഷീർ പരസ്യമായി പറഞ്ഞത്. പോപ്പുലർഫ്രണ്ടിനെ മാദ്ധ്യമങ്ങൾ വേട്ടയാടുകയാണെന്നും ബഷീർ ആരോപിച്ചു.
ആലപ്പുഴയിൽ പോപ്പുലർഫ്രണ്ട് വിദ്വേഷ മുദ്രാവാക്യം വിളിച്ചിട്ടില്ല. ആർഎസ്എസ് വിരിച്ച വലയിൽ മാദ്ധ്യമങ്ങൾ വീണു. മാദ്ധ്യമങ്ങൾ പോപ്പുലർഫ്രണ്ടിനെ വേട്ടയാടുകയാണെന്നും പോപ്പുലർഫ്രണ്ട് നേതാവ് പറഞ്ഞു.
ഫാസിസത്തിന്റെയും, ഹിന്ദുത്വത്തിന്റെയും കാലന്മാർ തന്നെയാണ് ഞങ്ങൾ. ഇൻഷാ അല്ലാഹ്. മാദ്ധ്യമ സുഹൃത്തുക്കളുടെ വിചാരണയിൽ വിവേചനവും വംശീയതയും പ്രകടമാണ്. അത് ജനാധിപത്യ ഘടനയ്ക്കും, നമ്മുടെ സമൂഹത്തിന്റെ അന്തരീക്ഷത്തിനും യോജിച്ചതല്ലെന്നും ബഷീർ കൂട്ടിച്ചേർത്തു.
Comments