ന്യൂഡൽഹി : നിത്യജീവിതത്തിലെ ശാരീരിക കഷ്ടപ്പാടുകൾ സ്വന്തം മക്കൾക്കായി ഏതച്ഛനും സഹിക്കുമെന്ന് യുവ ഐഎഎസ് ഉദ്യോഗസ്ഥയുടെ വീഡിയോ വൈറലാകുന്നു. ഇതാണ് അച്ഛൻ എന്ന തലക്കുറിപ്പോടെയാണ് പ്രേരണാ ദായകമാണെന്ന് കാണിക്കുന്ന സമൂഹമാദ്ധ്യമ വീഡിയോ ഐഎഎസ് ഓഫീസർ സോനാൽ ഗോയൽ പങ്കുവെച്ചത്. ഒരു വ്യക്തി തന്റെ മക്കളെ മുച്ചക്ര വാഹനത്തിൽ സ്ക്കൂളിൽ കൊണ്ടുപോകുന്ന ആരോ പകർത്തിയ ഒരു വീഡിയോ ആണ് ഐഎഎസ് ഓഫീസർ പങ്കുവെച്ചത്.
पिता 🙏🏻 💕 pic.twitter.com/w3buFI6BpR
— Sonal Goel IAS (@sonalgoelias) May 23, 2022
എല്ലാ ദിവസത്തേയും പതിവു കാഴ്ചയായിരിക്കാം ആ പ്രദേശവാസികൾക്ക്. ദിവ്യാംഗനായ വ്യക്തിയും താൻ ഒരു പിതാവാണെന്ന് ബോദ്ധ്യപ്പെടുത്തുന്ന കാഴ്ചയാണിത്. മക്കളുടെ കാര്യത്തിൽ എത്ര ഉത്തരവാദിത്വമാണോ അത് തനിക്കും ബാധകമാണെന്നും ആ അച്ഛൻ തിരിച്ചറിയുന്നു. ഈ ഒരു കടമയല്ലേ ആ സാധാരണക്കാരന്റെ പരിശ്രമത്തിൽ നിന്ന് നാം തിരിച്ചറിയേണ്ടതെന്നാണ് സോനാൽ ചോദിക്കുന്നത്.
കൈകൾകൊണ്ട് പെഡൽ ശക്തിയായി തിരിച്ചാൽ മാത്രം ഓടുന്ന മുച്ചക്രവാഹനത്തിലെ യാത്രയാണ് യാദൃശ്ചികമായി സോനാലിന്റെ ശ്രദ്ധയിൽപെട്ടത്. ദിവ്യാംഗനായ ഒരു വ്യക്തി ശക്തിയായി ഒരു കൈകൊണ്ട് തിരിച്ച് ചലിപ്പിച്ചുകൊണ്ടാണ് ഒരു മുച്ചക്ര സൈക്കിൾ ഓടിക്കുന്നത്. മറുകൈകൊണ്ട് ആ സൈക്കിളിന്റെ പിടിയിൽ പിടിച്ചിരിക്കുന്നു. സൈക്കിളിന്റെ മുന്നിൽ തന്റെ മടിയിൽ ഇളയ മകനേയും പിന്നിലെ തട്ടിൽ മൂത്തമകളേയും സ്ക്കൂളിലേക്ക് കൊണ്ടുപോകുന്ന കാഴ്ചയാണ് വീഡിയോ ദൃശ്യം.
ഒരു പിതാവിന്റെ മക്കളോടുള്ള സ്നേഹവും ഉത്തരവാദിത്ത്വവും ഒറ്റ ഈ സംഭവത്തിലൂടെ നാം തിരിച്ചറിയുന്നു. നാം ജീവിതമൂല്യങ്ങളും പഠിക്കുന്നത് സാധാരണക്കാരിൽ നിന്നാണെന്നും സോനാൽ ഗോയൽ പറയുന്നു.
Comments