ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തറക്കല്ലിടും. ജൂൺ ഒന്നിനാണ് അദ്ദേഹം തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കുക.
യോഗി ആദിത്യനാഥ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ശ്രീകോവിലിന് തറക്കല്ലിടുന്നത് രാമ ഭക്തരെ സംബന്ധിച്ചിടത്തോളം അതിയായ സന്തോഷം പകരുന്ന ഒന്നാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. രാമക്ഷേത്ര നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. 2023ന്റെ അവസാനത്തോടെ ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗി ആദിത്യനാഥിനൊപ്പം മറ്റ് മന്ത്രിമാരും, ബിജെപി നേതാക്കളും തറക്കല്ലിടൽ കർമ്മത്തിൽ പങ്കെടുക്കും.
2020 ആഗസ്റ്റ് അഞ്ചിനാണ് രാമക്ഷേത്ര നിർമ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ട് തുടക്കം കുറിച്ചത്. നിലവിൽ ക്ഷേത്രത്തിന്റെ ചുമരിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.
Comments